തോണിക്കാരാ തോണിക്കാരാ
ഓട്ടത്തോണിയിലെന്തിനേ രണ്ടു തുഴകള്‍
ഒന്നിടത്തേക്കും ഒന്നു വലത്തേക്കും തുഴയാന്‍
ഇടത്തേക്കായാല് ഏതാ ലോകം
വലത്തേക്കായാല്‍ ഏതാ ലോകം
ഇടതേപോയാല് പകലില്‍ മരണം
വലതേപോയാല് രാവില്‍ മരണം
തോണിക്കാരാ തോണിക്കാരാ
പകലൊടുങ്ങും മുമ്പേ
രാവണയും മുമ്പേ
ഓട്ടത്തോണിയില്‍ പ്രളയം മുമ്പേ.
തോണിക്കാരാ തോണിക്കാരാ
മൂവന്തിക്കൊരു തുഴ നീ തരിക

1 comment:
lalitham,sundaram,thaalabadham!
Post a Comment